Muthappan Vellattam
Recent Events
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    Muthappan Vellattam
                            ബ്രിട്ടണിൽ ആദ്യമായി മുത്തപ്പൻ വെള്ളാട്ടമഹോത്സവം 
 യു കെയിലെ മുത്തപ്പൻ സേവ സമിതിയുടെയും, സൗത്ത് ഇന്ത്യൻ ആർട്ട് & കൾച്ചറൽ സൊസയ്റ്റിയും (SIACS), ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മുണിറ്റി (GMMHC)യുടെയും സംയുക്ത ആഭിമുഖ്യത്തിൽ 2024 ജൂൺ 15 മുതൽ 23 വരെ ബ്രിട്ടണിൽ ആദ്യമായി മുത്തപ്പൻ വെള്ളാട്ട മഹോത്സവം നടത്തപ്പെടുന്നു. സൗത്താംപ്റ്റൺ, സ്വിണ്ടൻ, മാൻഞ്ചസ്റ്റർ, യോവിൽ എന്നീ യുകെയിലെ വിവിധ സ്ഥലങ്ങളിൽ ആണ് മുത്തപ്പൻ വെള്ളാട്ടമഹോത്സവം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലും വിദേശത്തും നിരവധി സ്ഥലങ്ങളിൽ മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടി പ്രശസ്തനായ ജയൻ പെരുവണ്ണാനും സംഘവും ആണ് മുത്തപ്പൻ വെള്ളാട്ട ചടങ്ങിനായി യു കെയിലേക്ക് എത്തിച്ചേരുന്നത്. അയ്യങ്കര ഇല്ലത്ത് വാഴുന്നവരുടെ പത്നി പാടികുറ്റി അന്തർജ്ജനത്തിന് അനുഗ്രഹമേകി മകനായി വന്ന് ഉച്ചനീചത്വങ്ങൾ അകറ്റി സകല അശരണരുടെയും ആതങ്കങ്ങൾ അകറ്റി ഭക്തരുടെ ദുഃഖങ്ങളും ദുരിതയാതനകളും കേട്ട് പരിഹാരമേകി അനുഗ്രഹങ്ങൾ ചൊരിഞ്ഞ് ത്രിലോകനാഥനായ ശ്രീ മഹാദേവൻ പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ ശ്രീ മുത്തപ്പനായി വിരാചിക്കുന്നു . ആദിദേവ സങ്കൽപ്പമായി കിരാതരൂപിയായി ശ്രീ മഹാദേവൻ കുടികൊള്ളുന്ന അതിപ്രശസ്തമായ പറശ്ശിനിക്കടവ് മടപ്പുര ക്ഷേത്രത്തിൽ കെട്ടിയാടുന്ന മുത്തപ്പൻ വെള്ളാട്ടത്തിന്റെ എല്ലാ ആചാര അനുഷ്ഠാന ചടങ്ങുകളോടെയും ആയിരിക്കും ബ്രിട്ടണിലെ എല്ലാ ചടങ്ങുകളും നടക്കുക. മനം നിറഞ്ഞ് വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന കിരാത അവതാരരൂപിയായ അഭീഷ്ട കാര്യസാധ്യ ദേവനായ ശ്രീ പറശ്ശിനി കടവ് മുത്തപ്പ മഹാദേവൻ്റെ വെള്ളാട്ടം കാണാൻ എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും പറശ്ശിനി കടവ് ശ്രീ മുത്തപ്പൻ്റെ ഭഗവത് സാന്നിധ്യം ഹൃദയകമലത്തിൽ ജൻമപുണ്യാമൃതം നൽകുന്ന നിർമ്മല ഭക്ത്യാ അനുഭവം ആയിരിക്കും . പറശ്ശിനിക്കടവ് മടപ്പുര ക്ഷേത്രത്തിൽ നിന്ന് ആദ്യമായിട്ടാണ് യു കെ യിൽ ശ്രീ മുത്തപ്പൻ വെള്ളാട്ടം എത്തുന്നത്. വെള്ളാട്ടം മുത്തപ്പൻ്റെ എഴുന്നള്ളത്ത് ആണ് മുത്തപ്പന് തൻ്റെ ഭക്തരെ കാണണം എന്ന് തോന്നിയാൽ മാത്രമെ മുത്തപ്പൻ വെള്ളാട്ടം ആറാടി ഭക്തരുടെ അടുത്ത് എത്തു എന്ന് ആചാര്യ മൊഴി. ശ്രീ മഹാദേവൻ്റെ അനുഗ്രഹവും ശ്രീ മുത്തപ്പൻ്റെ സാന്നിധ്യവും അനുഭവവേദ്യമാക്കാൻ ലഭിക്കുന്ന ഈ പുണ്യ അവസരം എല്ലാ ഭക്തജനങ്ങളും പരമാവധി പ്രയോജനപ്പെടുത്തണം എന്നും ശ്രീ മുത്തപ്പൻ സേവാ സമതിയും, സൗത്ത് ഇന്ത്യൻ ആർട്ട് & കൾച്ചറൽ സൊസയ്റ്റിയും (SIACS), ഗ്രേറ്റർ മാൻഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയും (GMMHC) അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി താഴെകാണുന്ന നമ്പരുകളിൽ ബന്ധപ്പെടുക . Biju Nair. 07809673011
 Sreejith. 07442416773
 Sanal Kumar 07550762736